NEWS

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തീയേറ്ററിൽ തന്നെ കാണാം, റിലീസ് ഡിസംബർ രണ്ടിന്

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തി. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലാണ് പ്രിവ്യൂ നടത്തിയത്. ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളിൽ കാണേണ്ട ചിത്രമാണ് മരക്കാർ എന്ന അഭിപ്രായം മുന്നോട്ട് വച്ചു

മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് തീയേറ്ററുകളിലെത്തും. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.

മന്ത്രി സജി ചെറിയാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

മരക്കാർ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരങ്ങളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും പ്രൊഡ്യൂസർ വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇതിൽ എല്ലാവർക്കും സന്തോഷമുണ്ടെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിന്റെ പ്രിവ്യൂ ചെന്നൈയിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലാണ് പ്രിവ്യൂ നടത്തിയത്. ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളിൽ കാണേണ്ട ചിത്രമാണ് മരക്കാർ എന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു.

അതോടൊപ്പം, നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഡിസംബർ മുതൽ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറിൽ തന്നെ ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്.

ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് കരാർ ആയി ഒപ്പ് വെച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

Back to top button
error: