KeralaNEWS

മു​ല്ല​പ്പെ​രി​യാ​റി​ൽ ബേ​ബി ഡാ​മി​നു സ​മീ​പ​ത്തെ മ​രം മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

മു​ല്ല​പ്പെ​രി​യാ​റി​ൽ ബേ​ബി ഡാ​മി​നു സ​മീ​പ​ത്തെ മ​രം മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേരളത്തിന്‍റെ താത്പര്യം ഇല്ലാതാക്കാൻ സർക്കാർ ഗൂഢാലോചന നടത്തി. സു​പ്രീം​കോ​ട​തി​യി​ലെ കേ​സ് സം​സ്ഥാ​നം തോ​റ്റു​കൊ​ടു​ക്കുന്നുവെന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

മു​ല​പ്പെ​രി​യാ​റി​ൽ ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് മ​ന്ത്രി​മാ​ർ പ​റ​യു​ന്ന​ത്. ഇ​ത് സു​പ്രീം​കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ക്കും. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷി​ത​മ​ല്ലെന്നും ഈ ​ഡാം ഡി​ക​മ്മീ​ഷ​ൻ ചെ​യ്ത് പു​തി​യ ഡാം ​നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യമെന്നും അദ്ദേഹം പറഞ്ഞു.

മ​രം​മു​റി ഉ​ത്ത​ര​വ് ഇ​തു​വ​രെ റ​ദ്ദാ​ക്കി​യി​ല്ല. വ​നം​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ ഉ​ത്ത​ര​വാ​ദി​ത്തം പ​റ​യ​ണ​മെ​ന്ന് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സർക്കാർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Back to top button
error: