ആട്ടിൻകുട്ടിയ്ക്ക് മനുഷ്യമുഖം. വർക്കലയിലാണ് സംഭവം. മനുഷ്യക്കുഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദവും. വര്‍ക്കല നഗരസഭയിലെ ആശാവര്‍ക്കര്‍ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ബേബി സുമത്തിന്റെ ആടാണ് ഈ പെണ്‍ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണിത്. ആദ്യമായിട്ടാണ് ഇങ്ങനെയെന്ന് വീട്ടുകാർ പറയുന്നു.
ആട്ടിന്‍കുട്ടിയുടെ നെറ്റിത്തടത്തോട് ചേര്‍ന്ന് മദ്ധ്യഭാഗത്തായാണ് രണ്ട് കണ്ണുകളും. മൂക്കിന്റെ സ്ഥാനത്ത് ചെറിയൊരു സുഷിരം മാത്രം. മേല്‍ചുണ്ട് അപൂര്‍ണമാണ്. നാവ് ഒരു വശത്തേക്ക് എപ്പോഴും തൂങ്ങിക്കിടക്കുന്നു. ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെയാണ് ഈ ആട്ടിന്‍കുട്ടി പിറന്നത്.