NEWS
ഒറ്റയടിപ്പാലം കടക്കുന്നതിനിടയിൽ ഏഴ് വയസുകാരൻ കാൽ വഴുതി തോട്ടിൽ വീണു മരിച്ചു
വീട്ടിൽ നിന്നും ട്യൂഷൻ ക്ലാസിലേയ്ക്ക് പോകാനാണ് കുട്ടി പാലത്തിൽ കയറിയത്. പാലം കടക്കുന്നതിനിടെ ചെരുപ്പ് വെള്ളത്തിൽ വീണു. ആ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കാൽ വഴുതി തോട്ടിൽ വീണത്
കോട്ടയം: തിരുവാർപ്പ് മാലത്തുശേരി മാലേച്ചിറ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദ് ഒറ്റയടിപ്പാലം കടക്കവേ കാൽ വഴുതി തോട്ടിൽ വീണു മരിച്ചു. ഏഴ് വയസായിരുന്നു.
ഇന്ന് (തിങ്കൾ) വൈകിട്ട് ആറരയോടെയായിരുന്നു സംഭവം .
വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കാൻ പോകാനാണ് കുട്ടി പാലത്തിൽ കയറിയത്. പാലം കടക്കുന്നതിനിടെ വെള്ളത്തിൽ പോയ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.