NEWS

ആലത്തൂരിൽ നിന്നും കാണാതായ 4 വിദ്യാർത്ഥികളെയും കണ്ടെത്തി

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വീട്ടുകാർ പ്രണയത്തെ എതിർത്തതു കൊണ്ടാണ് തങ്ങൾ നാടുവിട്ടതെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി

പാലക്കാട്: ആലത്തൂരിൽ നിന്നും കാണാതായ ഇരട്ടസഹോദരിമാർ ഉൾപ്പെടെ നാല് ​വിദ്യാർത്ഥികളെയും കണ്ടെത്തി.
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് ആലത്തൂർ പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സഹപാഠികളായ 4 വിദ്യാർത്ഥികളെ കാണാതായത്.

വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലാണ് തങ്ങൾ നാടുവിട്ടതെന്നാണ് ഇവർ നൽകിയ മൊഴി. കോയമ്പത്തൂർ ആർപിഎഫാണ് ഇവരെ പിടികൂടിയത്. ചെന്നൈയിലേക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് കുട്ടികൾ പിടിയിലായത്.
കുട്ടികളുടെ കൈവശം അപ്പോൾ 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായി കോയമ്പത്തൂർ ആർപിഎഫ് വ്യക്തമാക്കി.

Back to top button
error: