Lead NewsNEWS

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത്. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ബെംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്.

ഇതാണ് വിമാനത്താവളത്തില്‍ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. അതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Back to top button
error: