NEWS

നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് അഞ്ചു വർഷം, നിരോധനലക്ഷ്യം ഫലം കണ്ടില്ല; കറൻസി വിനിമയം വർധിച്ചു

നോട്ടു നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം പൂര്‍ത്തിയായെങ്കിലും കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന പ്രഖ്യാപിത ലക്ഷ്യം പാളി. മാത്രമല്ലനോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണായി. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളെയും നോട്ട് നിരോധനം പിന്നോട്ടടിച്ചു

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് നവംബർ എട്ടിന് അഞ്ചു വർഷം. കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടിയാണ് നോട്ട് നിരോധനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും 15.4 ലക്ഷം കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്.
ഇതിൽ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് വ്യക്തമായി. മാത്രമല്ല, നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണ് അടുത്തു വരും.
കഴിഞ്ഞ 50 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്.
കാർഷിക, വ്യവസായ മേഖലകളെയും നോട്ട് നിരോധനം പിന്നോട്ടടിച്ചു. ഇതെല്ലാം ചേർന്ന് മോഡിയുടെ നോട്ട് നിരോധനം മണ്ടൻ തീരുമാനമായി എന്ന് സ്പഷ്ടം.

നോട്ടു നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം പൂര്‍ത്തിയായി. പക്ഷേ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന പ്രഖ്യാപിത ലക്ഷ്യം പാളി. രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വന്‍‌തോതില്‍ വര്‍ധിച്ചു.

നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടു മുതൽ 2021 ഒക്ടോബര്‍ എട്ടുവരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുജനത്തിന്‍റെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 57.48 ശതമാനം വര്‍ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തി. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും പണം നേരിട്ട് ഉപയോഗിച്ചുള്ള ഇടപാട് നടത്തുന്ന ശീലം വിടാന്‍ ജനം തയ്യാറായിട്ടില്ല.
രാജ്യത്ത് 15 കോടിയോളം വരുന്ന ആളുകള്‍ക്ക് ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ പണം കൂടുതലായി കൈവശം കരുതുന്ന ശീലത്തിലേയ്ക്ക് മടങ്ങി.

Back to top button
error: