NEWS

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടി. തലക്ക് പിന്നിൽ വെട്ടേറ്റ സുലൈഖ രക്ഷപ്പെടുന്നതിനായി പുറത്തേക്കിറങ്ങി ഓടിയെങ്കിലും പിന്നാലെ എത്തി വീണ്ടും വെട്ടുകയായിരുന്നു

മലപ്പുറം: പുഴക്കാട്ടിരി മണ്ണുംകുളത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശി
കുറ്റിക്കാട്ടിൽ സുലൈഖ (53) യാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം.
കൊലപാതകത്തിന് ശേഷം ഭർത്താവ് കുഞ്ഞിമൊയ്തീന്‍ (61) പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടി. തലക്ക് പിന്നിൽ വെട്ടേറ്റ സുലൈഖ രക്ഷപ്പെടുന്നതിനായി പുറത്തേക്ക് ഇറങ്ങി ഓടിയെങ്കിലും പിന്നാലെ എത്തി വീണ്ടും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

Signature-ad

ബഹളം കേട്ട് മകന്‍ സവാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ സവാദിനേയും ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സവാദ് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുമ്പ്‌ വീടിന് മുന്നിലുള്ള ബിൽഡിംഗിൽ കച്ചവടം നടത്തിയിരുന്നു മൊയ്തീൻ.
ഇപ്പോൾ ടാപ്പിംഗ് തൊഴിലാളിയാണ്.
ഏറെ നാളായി ഭാര്യയും ഭർത്താവും പിണക്കത്തിലായിരുന്നു.

ഭാര്യയെ ഇയാൾ രണ്ട് മാസം മുമ്പ് മൊഴി ചൊല്ലി എന്നാണ് നാട്ടുക്കാർ പറയുന്നത്. തന്നെ വിവാഹം കഴിക്കുമ്പോൾ വാങ്ങിയ സ്വർണ്ണാഭരണം മുഴുവനും തിരികെവേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ നിന്നും മാറിയിരുന്നില്ല സുലൈഖ. ഇതിനെ തുടർന്ന് മൊയ്തിൻ വേറിട്ടാണ് താമസിച്ചിരുന്നത്.
കുറച്ച് ദിവസ്മായി ഇദ്ദേഹത്തിന്
മനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളതായി പരിസരവാസികൾ പറയുന്നു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ എബ്രഹാമിൻ്റെ നേതൃത്വത്തിൽ കൊളത്തൂർ സി.ഐയും സംഘവും സംഭവം സ്ഥലത്ത് എത്തി പരിശോധന നടത്തി.

മക്കൾ: ജസീന, സവാദ്, സഫീന,
മരുമക്കൾ: ഗഫൂർ (മണ്ണുംകുളം)
സലാം (കടുങ്ങപുരം) ജുബൈരിയ്യ(വഴിപ്പാറ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: