KeralaNEWS

ഫാന്‍സി നമ്പര്‍ പ്ലേറ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ്

ഫാന്‍സി നമ്പര്‍ പ്ലേറ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ് കോണ്‍ഗ്രസ് സമര സമയത്ത് ജോജു ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനത്തിനെതിരെയാണ് പരാതി. 6 Nov 2021 7:58 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചെന്ന നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. നടനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. വീഴ്ചയില്‍ പിഴയടച്ച്, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തിരിച്ച് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ പി എം ഷെബീര്‍ ഉത്തരവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്‍കിയ പരാതിയിലാണു നടപടി. കോണ്‍ഗ്രസ് സമര സമയത്ത് ജോജു ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനത്തിനെതിരെയാണ് പരാതി. അതേസമയം, സംഘര്‍ഷത്തിനിടെ തകര്‍ന്ന വാഹനം നിലവില്‍ കുണ്ടന്നൂരിലെ ഷോറൂമിലാണുള്ളത്. അസി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ചന്തുവിന്റെ നേതൃത്വത്തിലുള്ള സംഘം ഷോറൂമിലെത്തി വാഹനം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍ടിഒയുടെ നടപടി.

Back to top button
error: