ചൈന അരുണാചല്‍ പ്രദേശില്‍ കടന്നുകയറി നൂറ് പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ ഗ്രാമമുണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കി യുഎസ് റിപ്പോര്‍ട്ട്.ഇത് തര്‍ക്ക ഭൂമിയാണെന്നും യുഎസ്സിനോട് ഈ വിഷയത്തില്‍ ഇടപെടരുതെന്നും, ഇത് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണെന്നും പറഞ്ഞിരുന്നുവെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ മേഖലയിലാണ് ചൈനീസ് ഗ്രാമമുള്ളത്. നേരത്തെ ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് കൈമാറിയെന്നും എന്നാല്‍ ഇന്ത്യാ ഗവൺമെന്റ് ഇതിനെ വേണ്ട ഗൗരവത്തില്‍ എടുത്തിരുന്നില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാരിചു നദിക്കരയിലാണ് ഈ ഗ്രാമമുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് സമീപമാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്.
ഇന്ത്യന്‍ മേഖലയ്ക്ക് സമീപമുള്ള അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റിലും ഷിജന്‍യിയാംഗിലും റിസര്‍വ് സേനയുടെ എണ്ണം വന്‍ തോതിലാണ് വര്‍ധിപ്പിച്ചത്. ദ്രുതഗതിയില്‍ തിരിച്ചടിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. ഇന്ത്യയെ പ്രകോപിപ്പിച്ച് ആക്രമണം നടത്തിയാല്‍ ചൈന വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നേക്കും. ആയുധങ്ങള്‍ ഉപയോഗിക്കാതെ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ഹിമാലയന്‍ മേഖലയില്‍ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ച് സൈനികര്‍ തമ്മിലുള്ള ആശയവിനിമയം അതിവേഗത്തിലാക്കാനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അധീനതയിലുള്ള പല സ്ഥലങ്ങളിലും അവകാശവാദം സ്ഥാപിക്കാനാണ് ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരാക്രമണമുണ്ടാല്‍ നേരിടാനുള്ള സന്നാഹങ്ങളും റെഡിയാണ്. 2020ല്‍ ഇന്ത്യയുടെ അതിര്‍ത്തിയിലെ നിര്‍മാണങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഇതേസമയം ചൈനയുടെ ആരോപണം. ഇതിന് മറുപടിയായിട്ടാണ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതെന്നും ചൈന പറയുന്നു.