തിരുവല്ല: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളം കയറാന്‍ കാരണം. അപ്പര്‍ കുട്ടനാട്ടില്‍ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
നദിയുടെയും തോടിന്റെയും തീരങ്ങളിലെ താമസക്കാരുടെ പറമ്പുകളിലും, വീടുകളിലും വെള്ളം കയറുന്നുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവും കൂടി. ഒക്ടോബറില്‍ വിതയിറക്കാന്‍ തീരുമാനിച്ചിരുന്ന പല പാടങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മടവീണും വെള്ളം കയറിയും മുങ്ങിയിരുന്നു. വെള്ളം വറ്റിച്ചു വിതയിറക്കാനുള്ള തയാറെടുപ്പ് തുടങ്ങിയപ്പോഴാണു വീണ്ടും വെള്ളം കയറിയത്. കരകൃഷി ചെയ്തവര്‍ക്കും വലിയ നഷ്ടമാണുണ്ടായത്.