IndiaNEWS

തെരഞ്ഞെടുപ്പു മുന്നിൽകണ്ട് പെട്രോളിന്റെയും ഡീസലിന്റെയും മൂ​ല്യ​വ​ർ​ധി​ത നി​കു​തി വെട്ടിക്കുറച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ്

ല​ക്നോ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വ​ൻ കു​റ​വ് വ​രു​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ​യും ഡീ ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് നി​കു​തി കു​റ​ച്ച​തി​നു പി​ന്നാ​ലെ ഇ​വ​യു​ടെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഉ​ത്ത​ർ​പ്ര​ദേ​ശ് വെ​ട്ടി​ക്കു​റ​ച്ചു.

ര​ണ്ട് ഇ​ന്ധ​ന​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ (വാ​റ്റ്) 12 രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ യോ​ഗി​യു​ടെ യു​പി​യി​ൽ പെ​ട്രോ​ളി​ന് ഏ​ക​ദേ​ശം 20 രൂ​പ​യു​ടേ​യും ഡീ​സ​ലി​ന് 22 രൂ​പ​യു​ടേ​യും കു​റ​വ് വ​രും.

സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ​ച്ച​ത് യു​പി​യാ​ണ്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ വോ​ട്ട​ർ​മാ​രെ കൈ​യി​ലെ​ടു​ക്കാ​നു​ള്ള യോ​ഗി​യു​ടെ ത​ന്ത്ര​മാ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ ത​രി​ച്ച​ടി​യും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക്കു​റ​വി​ന് കാ​ര​ണ​മാ​യി. ക​ർ​ഷ​ക പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ബി ജെ പിയുടെ പ്രതീക്ഷ.

Back to top button
error: