തിരുവനന്തപുരം: ഡ്രെഡ്ജർ അഴിമതിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് എതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
ഡ്രെഡ്ജര്‍ വാങ്ങാന്‍ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടൊപ്പം ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയർന്നു.