ടോക്യേ: ജപ്പാനില്‍ ബാറ്റ്മാന്‍ സീരീസിലെ ‘ജോക്കര്‍’ എന്ന കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ ആള്‍ റെയില്‍വേ സ്‌റ്റേഷനിലെ 17 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മാത്രമല്ല ഇയാള്‍ ട്രെയിനിന് തീയിട്ടു. പ്രതിയായ 24കാരന്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വൈകീട്ട് കെയോ എക്‌സ്പ്രസ് ലൈനിലാണ് സംഭവം. ദ്രാവകം ഒഴിച്ച് പ്രതി ട്രെയിനിന് തീയിടുകയായിരുന്നു.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചു. ആക്രമണത്തില്‍ പരിക്കേറ്റ 65കാരന്റെ നില ഗുരുതരമാണ്.
അതേസമയം, സംഭവത്തോടെ ആളുകള്‍ ഭയന്ന് നിലവിളിച്ചോടുന്നതിന്റെയും തീ ഉയരുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.