സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂടിയത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇന്നലെ പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു.
ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92 പൈസയും, ഡീസലിന് 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപ 40 പൈസയും, ഡീസലിന് 9 രൂപ 43 പൈസയുമാണ് കൂടിയത്.