NEWS
വിവാഹിതരായ രണ്ട് വിദ്യാര്‍ഥിനികളെ കൊല്ലത്തുനിന്ന് കാണാതായി
കൊല്ലം : സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂർ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.
പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒൻപതോടെ ഇരുവരും വീട്ടിൽനിന്നിറങ്ങിയത്.
കുണ്ടറയിൽനിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറുമണിയോടെ വീട്ടിൽ മടങ്ങിയെത്താറുള്ളതുമാണ്.
ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തിനെത്തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. രാത്രിതന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്.