Lead NewsNEWS

ഇന്തൊനീഷ്യൻ വിമാനം കാണാതായി

ക്കാര്‍ത്തയില്‍ വിമാനം കാണാതായി. പോണ്ടിയാനാക്കിലേക്ക് പോയ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ (ബോയിംഗ് 737) SJ182 വിമാനമാണ് കാണാതായത്. അഞ്ചു മിനിറ്റ് നേരമായി വിമാനവുമായി ആശയവിനിമയം നഷടപ്പെട്ടിരിക്കുകയാണ്. അമ്പതു പേരാണ് വിമാനത്തിലുള്ളത്.

വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു വിമാനം കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്.

Back to top button
error: