Lead NewsNEWS

ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവം; നിലപാട് മാറ്റി പരാതിക്കാരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി പിൻവാങ്ങി. തന്റെ വസ്തു രാജന്റെ മക്കള്‍ക്ക് നല്‍കില്ലായെന്ന് കാണക്കാരി സ്വദേശി പരാതിക്കാരി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ഡിജിപിയുടെ ഉത്തരവ് പ്രകാരം സംഭവത്തില്‍ അന്വേഷണ ചുമതല തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകിനാണ്. അതേസമയം, രണ്ടു മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതേസമയം, അച്ഛനെ അടക്കം ചെയ്ത മണ്ണില്‍ തന്നെ തങ്ങള്‍ക്ക് ജീവിക്കണമെന്ന് മകന്‍ രഞ്ജിത്ത് പറഞ്ഞു.

Signature-ad

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ തീകൊളുത്തിയ ദമ്പതികള്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വീടുവച്ച് നല്‍കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Back to top button
error: