NEWS

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ

ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തു .ചോദ്യം ചെയ്യലിനായി എൻ സി ബി ഉദ്യോഗസ്ഥർ ജയിലിൽ എത്തി .കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ ആണ് .നാർക്കോട്ടിക്സ് നിയമപ്രകാരം എൻസിബി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാധ്യത പരിമിതപ്പെടും .

മലയാളികൾ അടക്കമുള്ള ലഹരിമരുന്ന് വിതരണക്കാർ പിടിയിലായതോടെയാണ് അന്വേഷണം ബിനീഷ് കോടിയേരിയിലേക്കെത്തിയത് . പ്രതി അനൂപ് മുഹമ്മദിന് ബിനീഷ് സഹായം നൽകിയിരുന്നു എന്ന് കണ്ടെത്തിയതോടെ അന്വേഷണം ശക്തമായി .അനൂപിന്റെ ലഹരി വിതരണ താവളമായ ഹോട്ടൽ തുടങ്ങാൻ ആയിരുന്നു ബിനീഷിന്റെ സഹായം .

ബിനീഷ് ആണ് യഥാർത്ഥ യജമാനൻ എന്നും താൻ വെറും ബിനാമിയാണെന്നും അനൂപ് മൊഴിയും നൽകി .സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ആണ് ഇ ഡിയുടെ റഡാറിൽ ബിനീഷ് പെടാൻ കാരണം .ഈ പണം ലഹരി മരുന്ന് കടത്തിന് ബിനീഷ് ഉപയോഗിച്ചിരുന്നോ എന്നാണ് എൻസിബി അന്വേഷിക്കുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button