NEWS

കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്.

കേരളത്തിന്റെ തുടര്‍ച്ചയായപുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്ത് വന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker