ഇന്നുമുതല്‍ തുലാവര്‍ഷം: സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്നുമുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മറ്റിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പരക്കെ മഴ ലഭിക്കും.
ഇന്നലെയോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്മാറിയ സാഹചര്യത്തില്‍ ഇന്നുമുതല്‍ തുലാമഴ ലഭിക്കും ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 വരെ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലയില്‍ സജീവമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
മഴക്കാലത്ത് എടുക്കേണ്ട പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.
1. മിന്നലിന്റെ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി
നില്‍ക്കുക
2. വീട്ടിലെ ഉപകരണങ്ങളുടെ ബന്ധം ഇടിമിന്നില്‍ സാധ്യത കണ്ടാല്‍
അപ്പോള്‍ തന്നെ വിഛേദിക്കുക
3. മിന്നലുള്ളപ്പോള്‍ ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല
4. ഇടിമിന്നലുള്ളപ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്
5. വാഹനമോടിക്കുന്നവര്‍ തുറസ്സായ ഭാഗത്ത് വാഹനം നിര്‍ത്തിയിടാതിരിക്കുക