NEWS

പട്ടാപ്പകൽ പെൺകുട്ടിയെ വെടിവെച്ചു കൊന്നു ,ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഹരിയാനയിൽ കോളേജിന് മുമ്പിൽ വച്ച് പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ചുകൊന്നു .ബല്ലാബ് ഗഡിലുള്ള കോളേജിൽ പരീക്ഷ എഴുതാൻ പോയ പെൺകുട്ടിയെ ആണ് കോളേജിന് മുന്നിൽ വച്ച് വെടിവച്ചു കൊന്നത് .കൊമേഴ്‌സ് അവസാന വർഷ വിദ്യാർത്ഥിയായ നികിത ആണ് കൊല്ലപ്പെട്ടത് .

തൗസീഫ് ,സുഹൃത്ത് റഹ്മാൻ എന്നിവരാണ് ഈ ക്രൂര കൃത്യം ചെയ്തത് .ഇരുവരും കോളേജിന് മുന്നിൽ വാഹനത്തിൽ കാത്തിരിക്കുകയായിരുന്നു .നികിതയും കൂട്ടുകാരിയും ഇറങ്ങി വന്നപ്പോൾ തൗസീഫ് നികിതയെ കാറിൽ വലിച്ച് കയറ്റാൻ നോക്കി .എന്നാൽ നികിത കുതറി മാറി .തുടർന്ന് തൗസീഫ് നികിതയെ പോയിൻറ് ബ്ളാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു .പിന്നാലെ റഹ്മാൻ തൗസീഫിനെ കാറിൽ കയറ്റിക്കൊണ്ടുപോയി .

2018 ൽ തൗസീഫിനെതിരെ പെൺകുട്ടിയുടെ പിതാവ് മകളെ ശല്യം ചെയ്യുന്നുവെന്ന് കാട്ടി പരാതി നൽകിയിരുന്നു .എന്നാൽ ഈ പരാതി ഒത്തുതീർപ്പിനെ തുടർന്ന് പിന്നീട് പിൻവലിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: