സ്റ്റോക്സ് -സഞ്ജു കൂട്ടുകെട്ട്, റോയൽ ആയി രാജസ്ഥാൻ

ചാരത്തിൽ നിന്ന് എഴുന്നേറ്റ് വരിക എന്നൊക്കെ കേട്ടിട്ടില്ലേ. അതുപോലെയാണ് രാജസ്ഥാന്റെ ഇന്നത്തെ ദിനം.പ്ലേ ഓഫ്‌ സാധ്യത അസ്തമിക്കുന്നു എന്ന ഘട്ടത്തിൽ രാജകീയമായി ജയിച്ചു കയറിയിരിക്കുകയാണ് രാജസ്ഥാൻ.

196 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാന്റെ മുമ്പിൽ വച്ചത്.21പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് അടിച്ച ഹാർദിക് പാണ്ട്യയുടെ ചിറകിൽ ഏറിയാണ് മുംബൈ 196 ൽ എത്തിയത്. രാജസ്ഥാന് അസാധ്യം എന്ന് തോന്നിച്ച വിജയലക്ഷ്യം.

44 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ രാജസ്ഥാൻ തകരുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ നിർണായക ഘട്ടത്തിൽ ഫോമിലേയ്ക്ക് ഉയർന്ന ബെൻ സ്റ്റോക്ക്സ് കാര്യങ്ങൾ മാറ്റിമറിച്ചു. കൂട്ടിന് സഞ്ജു കൂടി ചേർന്നപ്പോൾ മുംബൈ വിജയം പഴംകഥയായി.

മൂന്നാം വിക്കറ്റിൽ 82 പന്തിൽ നിന്ന് സ്റ്റോക്സ് -സഞ്ജു സഖ്യം 152 റൺസ് കൂട്ടിച്ചേർത്തു. ബെൻ സ്റ്റോക്സ് സെഞ്ചുറി നേടിയപ്പോൾ സഞ്ജു നീണ്ട ഇടവേളയ്ക്ക് ശേഷം അർദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു .

രാജസ്ഥാന്റെ ജയത്തോടെ ചെന്നൈ ഐപിഎല്ലിൽ നിന്ന് പുറത്തായി.വിജയത്തോടെ 12 കളികളിൽ നിന്ന് 10 പോയിന്റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തേയ്ക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *