NEWS

കേരളത്തിലെ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകളാക്കുന്നു

കേരളത്തില്‍ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകളാക്കാന്‍ ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്.
ഇതോടെ സംസ്ഥാനത്ത് ആകെ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ 19 ആകും.

തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് പുതിയ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ ഒരുങ്ങുക.

ഇവയ്ക്ക് വേണ്ടി 15 ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് പോലീസുകാര്‍ പറയുന്നു. സൈബര്‍ സ്റ്റേഷനുകള്‍ക്കായി 15 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചതല്ലെന്നും പൊലീസ് ജില്ലാ ആസ്ഥാനത്തെ സായുധ പൊലീസ് വിഭാഗത്തിലെ 15 ഇന്‍സ്‌പെകടര്‍ തസ്തികകള്‍ സൈബര്‍ സ്റ്റേഷനുകളിലേക്കു മാറ്റുകയാണു ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു. സായുധ പൊലീസിലെ ഇന്‍സ്‌പെക്ടമാരുടെ 15 തസ്തികകള്‍ കഴിഞ്ഞ 22ന് ആഭ്യന്തരവകുപ്പ് നിര്‍ത്തലാക്കിയിരുന്നു.

Back to top button
error: