NEWS

പുല്‍പ്പളളിയില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി

വയനാട്: പുല്‍പ്പളളിയില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി. ഞായറാഴ്ച രാവിലെ ആറുമണിയോടെ വനംവകുപ്പ് ആനപ്പന്തിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവയ്ക്ക് ഏകദേശം ഒമ്പത് വയസോളം പ്രായമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. ഈ മാസം എട്ടിനാണ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.

നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ രണ്ട് മാസമായിട്ടും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.

Back to top button
error: