
കോവിഡ് വാക്സിൻ വിതരണ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ .രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കാൻ ആണ് പദ്ധതി .ആദ്യഘട്ടത്തിൽ ശ്രേണിയിൽ മുൻപിൽ ഉള്ള 25 കോടി പേർക്കാണ് വാക്സിൻ നൽകുക .
വാക്സിൻ വിതരണത്തിന് നാല് ശ്രേണികൾ ആണ് കേന്ദ്രം വിഭാവനം ചെയ്യുന്നത് .അതിലെ ആദ്യ ശ്രേണിയുടെ മുൻപന്തിയിൽ ആരോഗ്യപ്രവർത്തകർ ആണ് .വാക്സിൻ ആദ്യം നൽകേണ്ട ആരോഗ്യപ്രവർത്തകരുടെ പട്ടിക കേന്ദ്രത്തിനു അയക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു .അടുത്ത വെള്ളിയാഴ്ചക്കകം ആണ് ഈ പട്ടിക സംസ്ഥാനങ്ങൾ തയ്യാറാക്കി അയക്കേണ്ടത് .
“വാക്സിൻ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യും .”കേന്ദ്രവുമായി വീഡിയോ കോൺഫറൻസിങ്ങിൽ ചർച്ച നടത്തിയതിനു ശേഷം ഒഡിഷയിലെ മുതിർന്ന ആരോഗ്യപ്രവർത്തകർ പ്രദിപ്ത മഹാപാത്ര വാർത്താ ഏജൻസിയോട് പറഞ്ഞു .