NEWS

എം എസ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുന്നു ?ജേഴ്‌സി പാണ്ഡ്യാ സഹോദരങ്ങൾക്ക് കൈമാറിയത് സൂചനയെന്നു ആരാധകർ

ഐപിഎല്ലിൽ നിന്ന് ചെന്നൈ കിങ്‌സ് പുറത്താകുമ്പോൾ ഒരു കാര്യം വ്യക്തമാണ് ടീമിൽ അഴിച്ചുപണി ഉണ്ടാകും .വയസൻ ടീമിനെ പൊളിച്ചെഴുതുമ്പോൾ ആദ്യം എഴുതേണ്ട ഒരു പേരുണ്ട് ,ക്യാപ്റ്റൻ എം എസ് ധോണിയുടേത് .

ഈ വര്ഷം ആദ്യം ധോണി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു .എന്നാൽ അതിന്റെ പക ഐപിഎല്ലിൽ ധോണി തീർക്കും എന്നാണ് ആരാധകർ കരുതിയത് .പക്ഷെ ബാറ്റിങ്ങിൽ ധോണിയും മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സും പരാജയപ്പെട്ടു .

മത്സരങ്ങൾക്ക് ശേഷം തന്റെ ജേഴ്‌സി ധോണി സഹതാരങ്ങൾക്ക് കൈമാറുന്നതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത് .രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിന് ശേഷം ബട്ലർ ധോണിയുടെ ഒപ്പോടുകൂടിയ ജേഴ്സിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കണ്ടു .

കഴിഞ്ഞ മത്സരത്തിൽ പാണ്ഡ്യാ സഹോദരന്മാരായ ഹാർദിക്കും കൃണാലും ധോണിയുടെ കയ്യൊപ്പോടെയുള്ള ജേഴ്സിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു .

“ഈ സീസണിൽ ധോണി ഭായി തന്റെ ജേഴ്‌സി സഹതാരങ്ങൾക്ക് കൈമാറുന്നതാണ് കാണുന്നത് .ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാന മാച്ചുകൾ ആയിരിക്കും ഇത് .”ട്വിറ്ററിൽ പ്രതികരണങ്ങൾ വന്നു കഴിഞ്ഞു .

Back to top button
error: