NEWS

കെ എം ഷാജിയുടെ കണ്ണൂരിലെ വീടും അളന്നു

ഇ ഡിയുടെ നിർദേശപ്രകാരം കെഎം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീടും അളന്നു .അനധികൃത സ്വത്ത് സമ്പാദന കേസിൽ കോഴിക്കോട്ടെ വീട് അളന്നതിനു പിന്നാലെയാണ് കണ്ണൂരിലെ വീടും അളന്നത് .മണലിലെ വീടാണ് അളന്നത് .

കെട്ടിടത്തിന്റെ വിശദ വിവരങ്ങൾ ,പെർമിറ്റ് ,ഓണര്ഷിപ് തുടങ്ങിയ വിവരങ്ങൾ ആണ് ഇ ഡി തേടിയത് .ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണനോട് ഇ ഡി 27 നു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് .

2012 ൽ കെ എം ഷാജിയുടെ ഭാര്യയുടെ പേരിലാണ് മണലിൽ ഈ വീട് വാങ്ങിയത് .10 ലക്ഷം സ്ഥലത്തിനും 7 ലക്ഷം വീടിനുമാണ് അന്ന് കണക്കാക്കിയത് .2016 ലെ തെരഞ്ഞെടുപ്പിൽ ആസ്തി ബാധ്യത സത്യവാങ്മൂലത്തിന്റെ ഭാഗമായി ഈ വീട് കെ എം ഷാജി കാണിച്ചിട്ടുണ്ട് .നിലവിൽ 27 ലക്ഷത്തോളം വില വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .

Back to top button
error: