NEWS

ജോസ് കെ മാണി വിഭാഗം എൽ ഡിഎഫിൽ

ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എം എൽഡിഎഫ് ഘടക കക്ഷി ആയതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു .എൽഡിഎഫ് യോഗം ഇക്കാര്യം അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു .

കേരള കോൺഗ്രസ് എം കൂടി യുഡിഎഫ് വിട്ടതോടെ ആ മുന്നണി ശിഥിലമാകും .രണ്ടോ മൂന്നോ പാർട്ടികളുടെ മുന്നണി ആയി യുഡിഎഫ് മാറുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കൂടുതൽ അംഗങ്ങളെ ലഭിക്കാൻ ഇത് കാരണമാകുമെന്നും വിജയരാഘവൻ അറിയിച്ചു .നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണ തുടർച്ചയുടെ സാധ്യത വർധിക്കുന്ന തീരുമാനം ആണ് ഇതെന്ന് എ വിജയരാഘവൻ കൂട്ടിച്ചേർത്തു .

അതേസമയം പാലാ സീറ്റ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് എൻ സി പിയ്ക്ക് നല്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ തയ്യാറായില്ല .ഉപാധികൾ ഇല്ലാതെയാണ് ജോസ് കെ മാണിയുടെ വരവ് എന്നായിരുന്നു എൻ സി പിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി .

Back to top button
error: