NEWS

പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉത്തരം പറയേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല

പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉത്തരം പറയേണ്ടതില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .അത്തരം കാര്യങ്ങൾക്ക് ഇവിടെ ആളുണ്ട് .കേരളം സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .

രാഹുൽ ഗാന്ധിയെ പോലുള്ള ഒരാൾ ഇവിടെ വന്നു പ്രതികരിക്കുമ്പോൾ പ്രാദേശിക വിഷയങ്ങളിൽ ഇടപെടേണ്ട എന്ന അഭിപ്രായമാണ് തനിക്കുള്ളത് .തങ്ങൾ ഒക്കെ ഉണ്ടല്ലോ ഇവിടെ കാര്യങ്ങൾ പറയാൻ .അദ്ദേഹം ആ നിലയിൽ നിന്ന് പറഞ്ഞാൽ മതി .ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്- രമേശ് ചെന്നിത്തല വ്യക്തമാക്കി .

Back to top button
error: