NEWS

ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു അന്തരിച്ചു

ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു(80) അന്തരിച്ചു.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് മുഹമ്മദ് ബാബു ഗായകനായി ശ്രദ്ധിക്കപ്പെടുന്നത്. 1960കൾ മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന അദ്ദേഹം പിന്നണിഗാന രംഗത്തു നിന്ന് പിൻവാങ്ങി പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയായിരുന്നു. കാബൂളിവാലയാണ് അവസാനമായി അഭിനയിച്ച സിനിമ. പിജെ തീയറ്റേഴ്സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഗാനം ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന അപര നാമം ചേർത്തു നൽകിയത്.

Back to top button
error: