ലൈബ്രറി സെസ്സ് ഇനത്തില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ച 4 കോടി 11 ലക്ഷം രൂപ കൗണ്‍സിലിന് കൊടുത്തിട്ടില്ല. ഇതുസംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സില്‍ കാക്കനാട് സ്വദേശി രാജു വാഴക്കാല സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടിയായി ലഭിച്ചത് ഇങ്ങനെയാണ്.
1. കൊച്ചി നഗരസഭ 2015 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ ലൈബ്രറി സെസ്സ് ഇനത്തില്‍ ആകെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ട്?
ഉത്തരം: 2015-2016 മുതല്‍ 2019-2020 വരെ കെട്ടിട നികുതി 19,03,56,709/-രൂപ
2. ഓരോ വര്‍ഷവും പിരിച്ചെടുത്ത തുക എത്ര?
ഉത്തരം: 2015 മുതല്‍ 2016വരെ 3,27,36,173 രൂപ
2016 മുതല്‍ 2017വരെ 3,74,38,709 രൂപ
2017 മുതല്‍ 2018വരെ 3,85,46,746 രൂപ
2018 മുതല്‍ 2019വരെ 4,05,30,493 രൂപ
2019 മുതല്‍ 2020വരെ 4,11,04,588 രൂപ
3. ലൈബ്രറി കൗണ്‍സിലിലേക്ക് ഈ കാലയളവില്‍ ആകെ എത്ര രൂപ നല്‍കിയിട്ടുണ്ട്?
ഉത്തരം: 2015- 2016 മുതല്‍ 2018- 2019 വരെ 14,92,52121 രൂപ
4. ഓരോ വര്‍ഷവും നല്‍കിയ തുകയെത്രയെന്ന് തരിക
ഉത്തരം: 1) 2015 മുതല്‍ 2016 വരെ 3,27,36,173 രൂപ
2) 2016 മുതല്‍ 2017 വരെ 3,74,38,709 രൂപ
3) 2017 മുതല്‍ 2018 വരെ 3,85,46,746 രൂപ
4) 2018 മുതല്‍ 2019 വരെ 4,05,30,493 രൂപ
5. ലൈബ്രറി കൗണ്‍സിലിലേക്ക് ആകെ എത്ര രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്?
ഉത്തരം: 2019 മുതല്‍ 2020 ലെ 4,11,04,588 രൂപ
6) ലൈബ്രറി സെസ്സ് ഇനത്തില്‍ പിരിച്ചെടുത്ത തുക ഏത് അക്കൗണ്ടിലാണ് സൂക്ഷിച്ചിട്ടുളളത്?
7) ഈ അക്കൗണ്ടില്‍ ഇപ്പോള്‍ എത്ര രൂപ നീക്കിയിരിപ്പുണ്ട്?
ഈ രണ്ട് ചോദ്യങ്ങള്‍ക്കുളള ഉത്തരം അക്കൗണ്ട്‌സ് വിഭാഗം spioയ്ക്ക് apio നേരിട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.