NEWS

എം ശിവശങ്കർ ഇ ഡിയ്ക്ക് നൽകിയ മൊഴി പുറത്ത് ,മുഖ്യമന്ത്രിയുടെ ഓഫീസും യു എ ഇ കോൺസുലേറ്റും തമ്മിലുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനെന്ന് ശിവശങ്കർ

എം ശിവശങ്കർ ഐഎഎസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്ത് .2016 മുതൽ മുഖ്യമന്ത്രിയുടെ ഓഫീസും യു എ ഇ കോൺസുലേറ്റും തമ്മിലുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനെന്ന് ശിവശങ്കർ ഇ ഡിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു .സ്വപ്ന തന്നോടൊപ്പം 3 തവണ വിദേശ യാത്ര നടത്തിയിട്ടുണ്ട് എന്നും മൊഴിയിലുണ്ട് .

റെഡ് ക്രെസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് താൻ ചർച്ച നടത്തിയിട്ടുണ്ട് .കള്ളക്കടത്ത് സ്വർണം വിട്ടുകിട്ടാൻ സമ്മർദ്ദം ചെലുത്തണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നും താൻ ഇടപെടില്ലെന്നും മൊഴിയിലുണ്ട് .2017 ൽ സ്വപ്നയുമൊത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് സന്ദർശിച്ചോ എന്ന ചോദ്യത്തിന് തനിക്ക് ഓർമയില്ല എന്നായിരുന്നു എം ശിവശങ്കറിന്റെ മറുപടി .

Back to top button
error: