NEWS

ഫേസ്ബുക്ക് മെസഞ്ചറിലൂടെ ടീനേജുകാരിയുടെ ചിത്രമയച്ചു ,ഡോക്ടർക്ക് 8 വർഷം തടവ്

അമേരിക്കയിലെ സെൻറ് ലൂയിയിൽ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ടീനേജുകാരിയുടെ ചിത്രമയച്ച ഡോക്ടർക്ക് 8 വർഷം തടവ് .നാല്പത്തിയെട്ടുകാരൻ ഡോക്ടർ ആഷു ജോഷിയ്ക്ക് ആണ് ശിക്ഷ .ഇപ്പോൾ 18 വയസുള്ള യുവതിയ്ക്ക് ഡോക്ടർ 8 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം .

അശ്ളീല ചിത്രവും വിഡിയോയും ഷെയർ ചെയ്തുവെന്ന് ഡോക്ടർ കുറ്റസമ്മതം നടത്തിയിരുന്നു .ഡോക്ടർ ചികില്സിക്കുന്ന രോഗിയുടെ മകളാണ് പെൺകുട്ടി .പെൺകുട്ടിയ്ക്ക് 16 വയസ് ഉള്ളപ്പോഴാണ് ഡോക്ടർ ചിത്രമയച്ചത് .ഫേസ്ബുക് അത് കുട്ടികൾക്കെതിരായ കുറ്റകൃത്യം എന്ന നിലയിൽ അധികൃതരെ അറിയിച്ചു .

Back to top button
error: