NEWSTRENDING

‘ഹലാല്‍ ലൗ സ്റ്റോറി’ റിലീസ് ചെയ്തു

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം സക്കറിയ -മുഹ്‌സിന്‍ പെരാരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ഹലാല്‍ ലൗ സ്റ്റോറി ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്തു.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പപ്പായ മീഡിയയുടെ ബാനറില്‍ ആഷിക് അബു, ജസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് .

പേരു സൂചിപ്പിക്കും പോലെ സംവിധായകന്റെ മുന്‍ചിത്രം പോലെ മലബാര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം, 2003ലെ സംഭവങ്ങളാണ് വിവരിക്കുന്നത്. മലബാര്‍ നാടുകളിലെ വിനോദ സംസ്‌കാരത്തിന്റെ ഒരു ഭാഗമായ ഹോം സിനിമ ആണ് ചിത്രത്തിന്റെ ആധാരം.സരസമായ മുഹൂര്‍ത്തങ്ങളും, നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണങ്ങളും ചിത്രത്തിന്റെ മനോഹാരിത കൂട്ടി പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നുണ്ട്.

Back to top button
error: