LIFENEWS

കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയ രഹസ്യ കഥ

1982 മുതൽ തുടർച്ചയായി യുഡിഎഫിന്റെ ഭാഗമാണ് കേരള കോൺഗ്രസ് എം .38 വർഷം ഈ ബന്ധം തുടർന്നു .ഇപ്പോഴിതാ കേരള കോൺഗ്രസ് എം എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചും കഴിഞ്ഞു .

എങ്ങിനെയാണ് യുഡിഎഫിന്റെ സ്ഥാപക അംഗമായ കെ എം മാണിയുടെ പാർട്ടി എൽഡിഎഫിൽ എത്തുന്നത് ?വളരെ കൗതുകകരമായ ഒരു രാഷ്ട്രീയ കഥയാണത് .2011 -16 കാലം .ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി .രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി .ജനസമ്പർക്ക പരിപാടിയുമായി ഉമ്മൻചാണ്ടി ഇമേജ് ഉയർത്തുന്ന കാലം .ഒരുവേള ഇടതുമുന്നണി യുഡിഎഫിന്റെ തുടർഭരണം മുന്നിൽ കണ്ടു .

കേരള രാഷ്ട്രീയത്തിൽ പലതും നേടിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി എന്ന സ്വപ്നം കെ എം മണിയ്ക്ക് പ്രാപ്യമായിരുന്നില്ല .എൽഡിഎഫ് ഇതൊരു അവസരമായി കണ്ടു .കെ എം മാണിയെ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനം മാണിയ്ക്ക് മുന്നിൽ വയ്ക്കുന്നു .ഡോ തോമസ് ഐസക്ക് ആണ് ഈ ആശയം കെ എം മാണിയ്ക്ക് മുന്നിൽ വയ്ക്കുന്നത് .സർക്കാർ താഴെ പോകുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭയക്കുന്നു .ബാർ കോഴ എന്ന ബ്രഹ്‌മാസ്‌ത്രം കെ എം മണിയ്ക്ക് മേൽ പ്രയോഗിക്കപ്പെടുന്നു .

കെഎം മാണിയെ ക്രൂശിക്കണം എന്ന് ഉമ്മൻ ചാണ്ടിയ്ക്കുണ്ടായിരുന്നില്ല .കേസ് ദുർബലപെടുത്താം  എന്നായിരുന്നു കണക്കുകൂട്ടൽ .എന്നാൽ രമേശ് ചെന്നിത്തലയുടെ വിജിലൻസ് പിടിമുറുക്കി .അങ്ങനെ കെഎം മാണിയെ മുഖ്യമന്ത്രിയാക്കി യു ഡി എഫ് സർക്കാരിനെ താഴെ വീഴ്ത്താം എന്ന സ്വപ്നം എൽഡിഎഫിന് അന്യമായി .

നിയമസഭാ തെരഞ്ഞെടുപ്പ് വന്നു .പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു .രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി .പിണറായി വിജയനെ അഭിനന്ദിക്കാൻ കെ എം മാണിയെത്തുന്നു .രമേശ് ചെന്നിത്തലയുടെ കീഴിൽ ഇരിക്കില്ലെന്നു മാണി പിണറായിയോട് പറയുന്നു .പിണറായിയ്ക്കും എതിർപ്പില്ല .കാലം പിന്നെയും കടന്നുപോയി .

2018.കോട്ടയത്ത് ചർച്ച. ജയരാജ് ,റോഷി എന്നിവർ അടക്കമുണ്ട് .എൽഡിഎഫ് തന്നെ ലക്‌ഷ്യം .എന്നാൽ ഇടിത്തീ പോലെ പിജെ ജോസഫിന്റെ സന്ദേശം മോൻസ് വഴിയെത്തി .ഞങ്ങളില്ല എൽഡിഎഫിലേക്ക് .സി എഫ് തോമസ് കൂടി മറുകണ്ടം ചാടിയതോടെ ആ അധ്യായം തൽക്കാലം അടഞ്ഞു .

എങ്കിലും ആഗ്രഹം ആശയമായി തുടർന്നു .കെ എം മാണിയ്‌ക്കെതിരായ ബാർ കോഴ അന്വേഷണ റിപ്പോർട്ടിൽ തെളിവില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .വീണ്ടുമൊരു ശ്രമം .എന്നാൽ ഇത്തവണ വില്ലനായത് സിപിഐ നിലപാടായി .ഒരുവേള സിപിഐയുടെ 19 എംഎൽഎമാർ പോയാൽ എത്ര എംഎൽഎമാർ ബാക്കിയുണ്ടാകും എന്ന് സിപിഐഎം കണക്കുകൂട്ടി .72 .മാണിയുടെ കൂടെയുള്ള മൂന്നടക്കം 75 .എന്നാൽ ചെങ്ങന്നൂർ എംഎൽഎയുടെ പൊടുന്നനെയുള്ള മരണത്തോടെ റിസ്ക് എടുക്കേണ്ടെന്ന നിലപാടിലെത്തി സിപിഐഎം .

 കെഎം മാണിയോട് സിപിഐഎമ്മിൽ രണ്ടു പ്രമുഖ നേതാക്കൾ മാപ്പ് പറയുന്നു .തിരിച്ച് വീണ്ടും യുഡിഎഫിലേക്ക് .തൈക്കാട് ഗസ്റ്റ് ഹൗസിലെ ചർച്ചയിൽ പങ്കെടുക്കുന്നവർ കെഎം മാണി ,ജോസ് കെ മാണി ,പി കെ കുഞ്ഞാലിക്കുട്ടി ,ഉമ്മൻ ചാണ്ടി .രമേശ് ചെന്നിത്തല ഇല്ല എന്നത് ശ്രദ്ധേയം .മാണി വികാരാധീനൻ ആകുന്നു .മകന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നൽകണം എന്ന് അഭ്യർത്ഥിക്കുന്നു .ഡൽഹി ഓപ്പറേഷനിലൂടെ ഉമ്മൻ‌ചാണ്ടി അതുറപ്പുവരുത്തുന്നു .

കെ എം മാണി മരിക്കുന്നു .ജോസ് കെ മാണിയും പി ജെ ജോസഫും വലിയ തർക്കത്തിലാവുന്നു .കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കം വീണ്ടും എൽ ഡി എഫിലേയ്ക്ക് എന്ന ചിന്ത ഉണ്ടാക്കുന്നു .ഇത്തവണ പക്ഷെ സിപിഐഎം കുറച്ചു കൂടി ശ്രദ്ധിച്ചു .എറണാകുളത്ത് ചികിത്സയിൽ ആയിരുന്ന കാനം രാജേന്ദ്രനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി എ കെ ജി സെന്ററിൽ കൂടിക്കാഴ്ച നടത്തുന്നു .കാനത്തിന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റെന്ന പാക്കേജിലേയ്ക്ക് .

വിഷയം സിപിഐ ചർച്ച ചെയ്യുന്നു .കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിൽ കടുത്ത എതിർപ്പ് വേണ്ടെന്നു സിപിഐ തീരുമാനം .കാഞ്ഞിരപ്പള്ളിയുടെ നഷ്ടം സിപിഐയുടെ ദുഖവും .

പാലാ സീറ്റിൽ അനിശ്ചിത്വം തുടരവേ ജോസ് വീണ്ടും സിപിഐഎമ്മിനെ വിളിക്കുന്നു .പാലായിലും കാഞ്ഞിരപ്പള്ളിയിലും കേരള കോൺഗ്രസ് എം തന്നെ മത്സരിക്കുമെന്ന് സിപിഐഎം അറിയിക്കുന്നു .തൊട്ടടുത്ത ദിവസം തന്നെ 38 വർഷം നീണ്ടു നിന്ന യുഡിഎഫ് ബന്ധം പൂർണമായി വിച്ഛേദിച്ച് കേരള കോൺഗ്രസ് എം എൽഡിഎഫ് പ്രവേശനം പ്രഖ്യാപിക്കുന്നു .

.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker