NEWS

ബനേര്‍ഘട്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌

നവാഗതനായ വിഷ്ണു നാരായണന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ബനേര്‍ഘട്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ആസിഫ് അലിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോപ്പിറൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബന്‍ഹര്‍ ഭാസിയാണ്. എഡിറ്റിങ് രാഹുല്‍ അയനി.

Back to top button
error: