TRENDING

അഞ്ച് മണിക്കു ശേഷം തന്റെ വാക്കുകള്‍ വളച്ചൊടിച്ചത് എങ്ങനെയെന്ന് അറിയില്ല: ഇടവേള ബാബു

കൊച്ചി: നടി പാര്‍വ്വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

അഞ്ച് മണിക്കു ശേഷം തന്റെ വാക്കുകള്‍ വളച്ചൊടിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഇടവേള ബാബു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ വാക്കുകളില്‍ ആരെയെങ്കിലും മോശമായി പരാമര്‍ശിച്ചെങ്കില്‍ അത് ആദ്യം വിവാദമാക്കുക, ഞാന്‍ അഭിമുഖം നല്‍കിയ ചാനല്‍ തന്നെയായിരുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കു ശേഷം വാക്കുകള്‍ ഇങ്ങനെ വളച്ചൊടിച്ചത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.’ഇടവേള ബാബു പറഞ്ഞു.

ഒരു ചാനല്‍ അഭിമുഖത്തില്‍ വെച്ച് അമ്മ നിര്‍മിക്കുന്ന പുതിയ സിനിമയില്‍ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്ന ചോദ്യത്തിന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതിയുടെ അമ്മ സംഘടനയില്‍ നിന്നുളള രാജി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker