LIFENEWS

ഖുശ്‌ബു ബിജെപിയിൽ ചേർന്നു

നടിയും എ ഐ സി സി വക്താവുമായിരുന്ന ഖുശ്‌ബു സുന്ദർ ബിജെപിയിൽ ചേർന്നു .ജനറൽ സെക്രട്ടറി സി ടി രവിയിൽ നിന്ന് ഖുശ്‌ബു അംഗത്വം സ്വീകരിച്ചു .


രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്ന് മനസിലായി .തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി പ്രവർത്തിക്കും .ബിജെപിക്കായി പൂർണമായി സമർപ്പിക്കുക ആണെന്നും ഖുശ്‌ബു വ്യക്തമാക്കി .

എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിനു പിന്നാലെയാണ് ഖുശ്‌ബു രാജി നൽകിയത് .ജനങ്ങളുമായി ബന്ധമില്ലാത്ത ചിലർ ആണ് പാർട്ടിയുടെ നേതൃത്വത്തിൽ എന്ന് ഖുശ്‌ബു സോണിയ ഗാന്ധിയ്ക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു .

Back to top button
error: