മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കുവൈറ്റ്: പരിക്കുകളോടെ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു. നെടുംകുന്നം പുന്നവേലി കളത്തില്‍ ഡിപിംള്‍ യൂജിന്‍ ( 36 )ആണ് മരിച്ചത്. കു വൈത്തിലെ അല്‍ മുബാറക് ആശുപത്രിയില്‍ നഴ്‌സാണ് . സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
2 ദിവസം മുന്‍പ് പരുക്കുകളോടെയാണു ഡിംപിളിനെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു .
തിരുവനന്തപുരം സ്വദേശി യൂജിനും ഭാര്യ ഡിപിംളും തമ്മില്‍ പ്രേമ വിവാഹമായിരുന്നു.
മൂന്ന് കൂട്ടികളുമുണ്ട്. മെയില്‍ നഴ്‌സായിരുന്ന യൂജിന്‍ സുഹൃത്തുക്കളുമായി ഷെയറുകൂടി ക്യാപ്‌സി എന്നൊരു റസ്റ്റോറന്റും നടത്തിയിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. സാമ്പത്തികമായി തകര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ ദാമ്പത്യജീവിതത്തില്‍ പലപ്പോഴും കലഹങ്ങള്‍ തുടങ്ങി. ദിവസവും മദ്യപിച്ച് എത്തുന്ന യൂജിന്‍ ഡിപിംളിനെ ദേഹോപദ്രവം ചെയ്യാന്‍ തുടങ്ങി. അങ്ങനെ കഴിഞ്ഞ വ്യാഴാഴ്ച തമ്മില്‍ വഴക്കുകൂടിയ ശേഷം യൂജിന്‍ പുറത്തേക്ക് പോയി. തിരിച്ച് വന്നപ്പോള്‍ ഡിംപിള്‍ ബാത്‌റൂമില്‍ തൂങ്ങി നില്‍ക്കുന്നതായിട്ടാണ് കാണുന്നത്. ഉടന്‍ തന്നെ യൂജിന്‍ സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ കൊണ്ട് പോയി. എന്നാല്‍ കേസ് ഭയന്ന് ആംബുലന്‍സ് വിളിക്കാന്‍ യുജിന്‍ തയ്യാറായിരുന്നില്ല. അങ്ങനെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഡിംപിളിന്റെ മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ യൂജിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ യൂജിന്റെ കാര്യത്തിലും തീരുമാനമാകൂ.