കോവിഡില്‍ ആശങ്ക; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഈ ദിവസേനയുളള വര്‍ധവന് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.
പല ആശുപത്രികളിലെ വെന്റലേറ്ററുകളും ഐസിയുവും നിറയാറായി. അതിനാല്‍ മിക്കവാറും ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെഎണ്ണം ഇരുപതിനായിരം കടക്കുമെന്നും അതിനാല്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന മുന്നറിയിപ്പാണ് ഐഎംഎ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അപകടകരമായ കുതിപ്പാണ് കേരളത്തിലുണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11,755 പേര്‍ക്കാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ 90 ശതമാനമാണ്.
കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും ആശങ്കയേറുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും വയനാട്ടിലും എറണാകുളത്തും വെന്റിലേറ്ററുകളും ഐസിയുകളും ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു.
അതേസമയം പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ രോഗികള്‍ മടിക്കുന്നതിനാല്‍ എഫ്എല്‍ടിസികളില്‍ ഒട്ടും തിരക്കില്ല. കൊവിഡ് രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനം എന്ന നിലയില്‍നിന്നാണ് കേരളത്തിന്റെ ഈ വീഴ്ച. മരണ നിരക്ക് പിടിച്ചുനിര്‍ത്താനാവുന്നു എന്നതില്‍ മാത്രമാണിപ്പോള്‍ കേരളത്തിന് ആശ്വാസം.