NEWS

ശിവശങ്കർ ഐ എ എസിനെ ചോദ്യം ചെയ്യുന്നു ,അതിനിർണായകം

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു .ഈന്തപ്പഴ ഇറക്കുമതി കേസിൽ ആണ് ചോദ്യം ചെയ്യൽ .സമാന്തരമായി സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിൽ ചോദ്യം ചെയ്യുകയാണ് .

മൂവരുടെയും ഉത്തരങ്ങൾ ഒത്ത് നോക്കിയാണ് ചോദ്യം ചെയ്യൽ മുന്നോട്ട് പോകുന്നത് .സംശയമുള്ള ഉത്തരമുള്ള ചോദ്യങ്ങൾ ആവർത്തിക്കും .ശിവശങ്കർ കീഴുദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയങ്ങൾ പൂർണമായും പരിശോധിക്കുന്നുണ്ട്

സാമൂഹിക നീതി വകുപ്പ് വഴി വിതരണം ചെയ്യാനാണ് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തത് എന്നാണ് വിശദീകരണം .ഇതിൽ ടിവി അനുപമ ഐ എ എസിന്റെ മൊഴി നിർണായകമാണ് .സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആണ് ടി വി അനുപമ

ശിവശങ്കർ വാക്കാൽ നൽകിയ നിർദേശപ്രകാരം ആണ് പദ്ധതി നടപ്പാക്കിയത് എന്നാണ് അനുപമയുടെ മൊഴി .ഇതിനായി സർക്കാരുമായോ കോൺസുലേറ്റുമായോ യാതൊരു വിധ എഴുത്തുകുത്തുക്കളും നടത്തിയിട്ടില്ല എന്ന് അനുപമ വ്യക്തമാക്കിയിരിക്കുന്നത് .

മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പദ്ധതി ഉത്ഘാടനം ചെയ്തത് .എന്നാൽ എല്ലാ ജില്ലകളിലേക്കും ഈന്തപ്പഴം എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട് .

സംശയമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ടെലഫോണിൽ സംസാരിച്ച് ഉറപ്പി വരുത്തിയാണ് ചോദ്യം ചെയ്യൽ മുന്നോട്ട് പോകുന്നത് .അതുകൊണ്ട് തന്നെ ഇന്നും മൊഴി നീണ്ടേക്കാം

Back to top button
error: