കള്ളപ്പണ ഇടപാട് സംബന്ധിച്ച ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംഎൽഎ പി ടി തോമസ് .താൻ ഇടപ്പള്ളി അഞ്ചുമനക്ഷേത്രത്തിനു അടുത്തുള്ള വീട്ടിൽ പോയത് മധ്യസ്ഥ ചർച്ചക്കാണ് എന്നാണ് എംഎൽഎയുടെ വിശദീകരണം .
പലരും ശ്രമിച്ചിട്ടും തീർപ്പാകാത്ത വസ്തുതർക്കത്തിൽ ആണ് താൻ ഇടപെട്ടത് .പാവപ്പെട്ട കുടുംബത്തിന് നീതി എന്ന് മാത്രമായിരുന്നു തന്റെ ലക്‌ഷ്യം .ഒത്തുതീർപ്പ് ചർച്ചയ്ക്ക് 15 ഓളം പേരുണ്ടായിരുന്നു .വാർഡ് കൗൺസിലറുടെ ശുപാർശയിൽ ആണ് കുടുംബം തന്നെ ബന്ധപ്പെട്ടത് .എംഎൽഎ എന്ന നിലയിൽ ആണ് താൻ ഇടപെട്ടതെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു .
സഹായിക്കാൻ ശ്രമിച്ചത് കമ്മ്യൂണിസ്റ്റ് കുടുംബത്തെ ആണെന്ന് പി ടി തോമസ് അവകാശപ്പെട്ടു .ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപ് തന്നെ താൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു .അവരെ കണ്ട് താൻ ഓടിയില്ലെന്നും പി ടി തോമസ് പറഞ്ഞു .കള്ളപ്പണമാണ് അവിടെ ഉണ്ടായിരുന്നത് എന്ന് തനിക്കറിയില്ലായിരുന്നുവെന്നും തെറ്റായ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി ടി തോമസ് അറിയിച്ചു .