NEWS

പ്രതി പൂവന്‍കോഴി ഇനി നാല് ഭാഷകളിലേക്ക്

ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രവുംറോഷന്‍ ആദ്യമായി അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രവുമായിരുന്നു പ്രതി പൂവന്‍കോഴി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ശ്രീ ഗോഗുലന്‍ ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പൊതു ഇടങ്ങളിലും സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന നോട്ടങ്ങളും അവള്‍ നേരിടുന്ന തോണ്ടലുകളും അവളുടെ അരക്ഷിതാവസ്ഥയും അതില്‍ നിന്നും ഉരുത്തിരിയുന്ന പ്രതികരമനോഭാവവുമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം അന്യഭാഷ റിമേക്കുകളിലേക്ക് വിറ്റുപോയി എന്നവാര്‍ത്തയാണ് പുറത്ത് വരുന്നത്.

Signature-ad

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനികളിലൊന്നായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.

മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു എത്തിയത്. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

Back to top button
error: