LIFENEWS

കൊച്ചിയിൽ കള്ളപ്പണം പിടിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്നത് താൻ ആണെന്ന് പിടി തോമസ് എംഎൽഎ ,എന്നാൽ ഓടിയിട്ടില്ലെന്നു വിശദീകരണം

കൊച്ചിയിൽ കണക്കിൽ പെടാത്ത 88 ലക്ഷം രൂപ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന എംഎൽഎ താൻ ആണെന്ന് കോൺഗ്രസ് എംഎൽഎ പി ടി തോമസ് .ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് അടുത്തുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത് .എന്നാൽ ആദായനികുതി വകുപ്പ് റെയ്ഡിനിടയിൽ ഒരു എംഎൽഎ ഓടി രക്ഷപ്പെട്ടു എന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു .

ഇതോടെയാണ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയത് .തൻറെ മുൻഡ്രൈവറുടെ ഭൂമിസംബന്ധമായ വിഷയം സംസാരിക്കാൻ ആണ് താൻ അവിടെ എത്തിയത് .ഇടപാടുകൾ തീർത്ത് മടങ്ങുമ്പോൾ ചിലർ ആ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടു .ആദായനികുതി ഉദ്യോഗസ്ഥർ ആണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും എംഎൽഎ വിശദീകരിച്ചു .

Signature-ad

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയില്ല എന്ന് പറയുന്നുണ്ടെങ്കിലും സംഭവസ്ഥലത്തെ തന്റെ സാന്നിധ്യം പി ടി തോമസ് സ്ഥിരീകരിക്കുന്നുണ്ട് .ആദായനികുതി ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും താൻ അവിടം വിട്ടിരുന്നു എന്നാണ് പിടി തോമസിന്റെ വിശദീകരണം .

Back to top button
error: