നവംബർ 3 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചാൽ ഒരു മാസത്തിനുള്ളിൽ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമലാ ഹാരിസ് ആ സ്ഥാനം കയ്യടക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് .നിലവിലെ വൈസ് പ്രസിഡൻറ് മൈക് പെൻസും കമലാ ഹാരിസും തമ്മിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദത്തെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത് .
“അത്രയ്ക്ക് ഇഷ്ടമല്ലാത്തതും മോശമായതുമായ ഒന്ന് നിങ്ങൾക്ക് കിട്ടുമെന്ന് കരുതുന്നില്ല .അവർ കമ്മ്യൂണിസ്റ്റാണ് ,കമ്മ്യൂണിസ്റ്റ് .”ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു .
“അവർ സോഷ്യലിസ്റ്റ് അല്ല, കമ്മ്യൂണിസ്റ്റാണ് .അതിർത്തി തുറന്ന് ബലാത്സംഗികളെയും അക്രമികളെയും രാജ്യത്തേക്ക് ഒഴുക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത് .ബൈഡൻ ജയിച്ചാൽ ഒരു മാസത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് കമല അധികാരത്തിൽ ഏറും .”ട്രംപ് പറഞ്ഞു .