NEWS

നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല: നവ്യയുടെ ഹൃദയം തൊടും കുറിപ്പ്‌

രാധകരുടെ മനസ്സില്‍ ഇന്നും നോവാണ് അകാലത്തില്‍ പൊലിഞ്ഞ കന്നഡ
നടന്‍ ചിരഞ്ജീവി സര്‍ജ. ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുന്‍പേയാണ് മരണം ചിരുവിനെ
ഭാര്യയും നടിയുമായ മേഘ്‌ന രാജില്‍നിന്നും തട്ടിയെടുത്തത്.

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018-ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന താരം തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തില്‍ പ്രിയപ്പെട്ട ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയില്‍ മേഘ്‌നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു. ”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും,” ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന കുറിച്ചത് ഇങ്ങനെയാണ്. ഈ ചിത്രത്തിന് താഴെ നിരവധിപേരാണ് മേഘ്‌നയ്ക്ക് ആശംസയറിയിച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ മേഘ്‌നയ്ക്ക് ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി എത്തിയരിക്കുകയാണ് നടി നവ്യ നായര്‍. തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായാണ് നവ്യ കുറിച്ചത്.

ഈ ചിത്രങ്ങളും അതോടൊപ്പം മേഘ്‌ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് പറയുകയാണ് നവ്യ നായര്‍. ”എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്‌ന, നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതേ. ഒരുപാട് സ്‌നേഹം. നിനക്കായി പ്രാര്‍ഥിക്കുന്നു,” നവ്യ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു.

Back to top button
error: