TRENDING

സുഡാനിക്ക് ശേഷം ‘ഹലാല്‍ ലൗ സ്‌റ്റോറി’യുമായി സക്കറിയ; മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

ക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും.

ഇന്ദ്രജിത് സുകുമാരന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. മാത്രമല്ല ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായാണ് പാര്‍വതി അതിഥി വേഷത്തില്‍ എത്തുന്നത്.

സുഡാനി ഫ്രം നൈജീരിയ‌‌ക്കു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. മുഹ്സിന്‍ പരാരിയും സക്കറിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജെസ്ന അഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button