NEWS

ട്രംപിന്റെ കോവിഡ് ബാധയ്ക്ക് കാരണമായ ഹോപ് ഹിക്സ് ആരാണ് ?

വെള്ളിയാഴ്ച ആണ് തനിക്ക് കോവിഡ് ബാധ ഉണ്ടെന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തുന്നത് .വിശ്വസ്തയായ സഹായി ഹോപ് ഹിക്‌സിനു കോവിഡ് ബാധയുണ്ടെന്നും താനും ഭാര്യയും നിരീക്ഷണത്തിൽ പോകുക ആണെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു .

Signature-ad

“ഇടവേള പോലും എടുക്കാതെ കഠിനാദ്ധ്വാനം ചെയ്യുന്ന ഹോപ് ഹിക്‌സിനു കോവിഡ് പോസിറ്റീവ് ആയി .ഞാനും ഭാര്യയും നിരീക്ഷണത്തിൽ പോകുന്നു .”ട്രംപ് ട്വീറ്റ് ചെയ്തു .

ക്ളീവ്ലാൻഡിൽ നടന്ന ആദ്യ പ്രെസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനെ അനുഗമിച്ചത് ഹോപ് ഹിക്ക്സ് ആണ് .2012 ൽ തുടങ്ങിയ ബന്ധമാണ് ട്രംപും ഹിക്‌സും തമ്മിൽ .അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർഥി ആകാൻ ഒരുങ്ങിയപ്പോൾ ട്രംപ് ഹിക്‌സിനെ പ്രസ് സെക്രട്ടറി ആക്കി .അപ്പോൾ ഹിക്‌സിന് പ്രായം 26 വയസ് .

2012 ൽ ഹിൽഷിക് സ്ട്രാറ്റജീസ് എന്ന കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ ആണ് ഹിക്സ് ട്രംപുമായി പരിചയപ്പെടുന്നത് .ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ,ഫാഷൻ പദ്ധതികളുടെ അക്കൗണ്ട്സ് കൈകാര്യം ചെയ്തുകൊണ്ടായിരുന്നു തുടക്കം .ട്രംപിന്റെ മകൾ ഇവാങ്കയുടെ ഫാഷൻ ലേബൽ വികസിപ്പിക്കാനുള്ള ക്യാപയിനിലും ഹിക്‌സ് ഭാഗമായി .

ടെക്‌സാസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത ഹിക്‌സ് ഒരിടവേള വരെ പൊതുരംഗത്തേയ്ക്ക് കടന്നുവന്നിരുന്നില്ല .എന്നാൽ ഭരണപരമായ ചുമതലകൾക്ക് മിടുക്കി ആയിരുന്നു .

ട്രംപ് തന്നെ പ്രസ് സെക്രട്ടറി ആക്കിയ കഥ ഹിക്‌സ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ,”അദ്ദേഹം എന്നെ നോക്കി.ഞാൻ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർഥി ആയി മത്സരിക്കാൻ പോകുന്നുണ്ട് .നീയാണ് എന്റെ പ്രസ് സെക്രട്ടറി .”ഹിക്‌സ് പറഞ്ഞു .

ആദ്യം കമ്മ്യൂണിക്കേഷൻ സെക്രട്ടറിയും പിന്നീട് നാഷണൽ പ്രസ് സെക്രട്ടറിയുമായി ഹിക്‌സ് .2018 ൽ ഹിക്സ് വൈറ്റ് ഹൗസിൽ നിന്ന് രാജിവച്ചു .റൂപോർട്ട് മർഡോക്കിന്റെ മകന്റെ കമ്പനിയിൽ ചേർന്നു .എന്നാൽ ഈ വർഷം ആദ്യം ഹിക്‌സ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുകയും പ്രസിഡണ്ടിന്റെ ഏക സഹായി ആകുകയും ചെയ്തു .

2016 ലെ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന സമിതി 9 മണിക്കൂറോളം ഹിക്‌സിനെ ചോദ്യം ചെയ്യുക ഉണ്ടായി .അതിനു ശേഷം താൻ പ്രസിഡന്റിനു വേണ്ടി ചില നുണകൾ പറഞ്ഞെന്നും അത് റഷ്യയെ സംബന്ധിച്ച് ആയിരുന്നില്ലെന്നും പിന്നീട് ഹിക്സ് വ്യക്തമാക്കുക ഉണ്ടായി .

Back to top button
error: