LIFENEWS

കോവിഡ് മുക്തനാവാതെ ആശുപത്രി വിട്ട് ഡൊണാൾഡ് ട്രംപ്

കോവിഡ് മുക്തനാകും മുമ്പ് ആശുപത്രി വിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് .ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഇല്ലെന്നും ആശുപത്രി വിടുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു .നേരത്തെ ചികിത്സയിൽ ഇരിക്കെ ട്രംപ് പുറത്തിറങ്ങി റോഡ് ഷോ നടത്തിയിരുന്നു .എന്നാൽ ട്രംപ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടറുടെ പ്രതികരണം .

അതീവ ഗുരുതരമായ കോവിഡ് ബാധയ്ക്ക് നൽകുന്ന മരുന്നുകൾ ആണ് ട്രംപിന് നല്കിയിരുന്നതെന്നു വെളിപ്പെടുത്തൽ ഉണ്ടായിരുന്നു .എന്നാൽ ആശുപത്രിയിൽ അധികനാൾ കിടക്കാൻ ട്രംപ് തയ്യാർ അല്ലായിരുന്നു .”ഞാനിതാ വരുന്നു “എന്ന തലക്കെട്ടിൽ വീഡിയോ ഇട്ടാണ് ട്രംപ് എസ്‌യുവിയിൽ നിന്ന് കനത്ത സുരക്ഷയിൽ വൈറ്റ് ഹൗസിലേക്ക് പോയത് .

നവംബർ 3 നാണു അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് .അതിനു മുന്നോടിയായുള്ള അടുത്ത തത്സമയ ചർച്ചയ്ക്ക് ട്രംപ് ഉണ്ടാകുമെന്നാണ് സൂചന .

Back to top button
error: